പ്രേക്ഷക സ്വീകാര്യതയോടെ 'സുലൈഖാ മൻസിൽ' മൂന്നാം വാരത്തിലേക്ക്
Send us your feedback to audioarticles@vaarta.com
അഷ്‌റഫ് ഹംസ രചനയും സംവിധാനവും നിർവഹിച്ച് മലബാർ മുസ്ലിം കല്യാണത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രം സുലൈഖ മൻസിൽ പ്രേക്ഷക സ്വീകാര്യതയോടെ മൂന്നാം വാരത്തിലേക്ക്. മലബാർ ഏരിയകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ് മൂന്നാം വാരത്തിൽ. ചിത്രത്തിന് കേരളത്തിൽ മാത്രം ഗ്രോസ് കളക്ഷൻ മൂന്നു കോടി കടന്നതായിട്ടാണ് കണക്ക്. ലുക്ക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ്, അനാർക്കലി മരക്കാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണപതി, ശബരീഷ് വർമ്മ, മാമുക്കോയ, ജോളി ചിറയത്ത്, അമൽഡ ലിസ്, ദീപ തോമസ്, അദ്രി ജോ, അർച്ചന പദ്മിനി, നിർമ്മൽ പാലാഴി തുടങ്ങിയവരും അഭിനയിക്കുന്നു. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാന്നറിൽ ചെമ്പൻ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com