സുജിതയുടെ കൊലപാതകം ആസൂത്രിതം; വിഷ്ണു ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

  • IndiaGlitz, [Tuesday,August 22 2023]

തുവ്വൂർ സുജിത കൊലക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ഉൾപ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവ് കുഞ്ഞുണ്ണി, വിഷ്ണുവിൻ്റെ സഹോദരൻമാരായ വൈശാഖ്, ജിത്തു, ഇവരുടെ സുഹൃത്ത് ഷിഫാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെ ആണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം 11-നാണ് സുജിതയെ കാണാതായിരുന്നത്. മൊബൈല്‍ ഫോണില്‍ നിന്ന് ഒടുവില്‍ വിളിച്ചിരുന്നത് വിഷണുവിനെയാണ്. ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം വീട്ടുവളപ്പിലെ വേസ്റ്റ് കുഴിയിലിട്ട് മണ്ണു മൂടിയെന്നു സമ്മതിച്ചത്.

വീട്ടിൽ വച്ച് സുജിതയെ ശ്വാസംമുട്ടിച്ചു കൊന്നതായി വിഷ്ണു പൊലീസിൽ മൊഴി നൽകി. 11ന് രാവിലെ ആയിരുന്നു കൊലപാതകം നടത്തിയതെന്നും ഇയാളുടെ മൊഴിയിലുണ്ട്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിൻ്റെയും സഹായത്തോടെ കുഴിച്ചിട്ടുവെന്നാണ് വിവരം. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. രാത്രിയില്‍ എത്തി പ്ലാസ്റ്റിക് കവറിലാക്കി വീട്ട് വളപ്പിലെ വെയിസ്റ്റ് കുഴിയിലിട്ട് മൂടി. ഇക്കാര്യങ്ങള്‍ പിതാവ് മുത്തുവിനും അറിയാമായിരുന്നു. സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കരുവാരക്കുണ്ട് പൊലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. വിഷ്ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു കൃഷി ഭവൻ്റെ ഓഫീസും. ഇവിടെ ആയിരുന്നു സുജിത ജോലി ചെയ്തിരുന്നത്.

More News

വിനായകൻ ഇനി വിക്രമിൻ്റെ വില്ലൻ

വിനായകൻ ഇനി വിക്രമിൻ്റെ വില്ലൻ

ജെന്റിൽമാൻ-2 വിന് തുടക്കം; ചടങ്ങിൽ കീരവാണിയെ ആദരിച്ചു

ജെന്റിൽമാൻ-2 വിന് തുടക്കം; ചടങ്ങിൽ കീരവാണിയെ ആദരിച്ചു

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്

സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്: ജയസൂര്യ

സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ട്: ജയസൂര്യ

ലോഡ് ഷെഡിങ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

ലോഡ് ഷെഡിങ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു