ഏകദിന ക്രിക്കറ്റിൽ റെക്കോർഡ് സ്വന്തമാക്കി ശുഭമാൻ ഗിൽ
- IndiaGlitz, [Monday,October 23 2023] Sports News
ഏകദിനങ്ങളിൽ ഏറ്റവും വേഗതയിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന റെക്കോഡ് സ്വന്തമാക്കി ശുഭമാൻ ഗിൽ. മുൻ സൗത്താഫ്രിക്കൻ താരം ഹാഷിം അംലയുടെ പേരിലായിരുന്നു മുൻപ് ഈ റെക്കോഡ്. 40 ഇന്നിങ്സുകളാണ് അംലക്ക് വേണ്ടിവന്നത്. എന്നാൽ 38 ഇന്നിങ്സുകൾ മാത്രമെടുത്താണ് ഗിൽ അംലയെ മറികടന്നത്.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ലോകകപ്പിലെ തന്റെ ആദ്യ അര്‍ധസെഞ്ചുറിയും ഗില്‍ നേടി. ഈ വര്‍ഷം കളിച്ച 23 മത്സരങ്ങളില്‍ 1315 റണ്‍സടിച്ച ഗില്ലാണ് ഏകദിനങ്ങളിലെ ടോപ് സ്കോറര്‍. കൂടാതെ ഏകദിന ക്രിക്കറ്റ് 2000 റൺസ് പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കാനും ഗില്ലിന് സാധിച്ചിട്ടുണ്ട്. നിലവിൽ സച്ചിൻ ടെണ്ടുൽക്കറാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും ഇന്നൊരു റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടത്തിൽ അനിൽ കുംബ്ലെയെ ഷമി ഇന്ന് മറികടന്നു. 31 വിക്കറ്റുകളാണ് കുംബ്ലെയ്ക്ക് ലോകകപ്പുകളിൽ ഉണ്ടായിരുന്നത്. ഇന്നത്തെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഷമി തൻ്റെ വിക്കറ്റ് നേട്ടം 36 ആയി ഉയർത്തി.