വധുവിന് നൽകുന്ന വിവാഹ സമ്മാനത്തിൽ പരിധി നിശ്ചയിച്ച് സംസ്ഥാന വനിത കമ്മിഷൻ
Send us your feedback to audioarticles@vaarta.com
വിവാഹത്തിന് വധുവിന് നൽകുന്ന സമ്മാനത്തിൽ പരിധി കല്പിച്ച് സംസ്ഥാന വനിത കമ്മിഷൻ. വിവാഹ സമ്മാനം പത്ത് പവനും ഒരു ലക്ഷം രൂപയും എന്ന പരിധിയിൽ വേണമെന്നും വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങൾ കാൽലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. കൂടാതെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കണമെന്നും വനിതാ കമ്മിഷൻ അറിയിച്ചു. വിവാഹത്തിന് ആൾക്കാരുടെ എണ്ണവും ആർഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകണമെന്ന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം തടയാനുള്ള നിയമം കർശനമായി നടപ്പാക്കണമെന്ന് വനിത ശിശുക്ഷേമ വകുപ്പിനോട് ശുപാർശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു. നേരത്തെ മുതല്‍ വിവാഹപൂര്‍വ കൗണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധം ആക്കുന്നതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാനും നടപടിയുണ്ടാകും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com