സംസ്ഥാന സർക്കാർ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയിലേക്ക്

  • IndiaGlitz, [Thursday,September 28 2023]

ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇതിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണു ഗോപാലിൻ്റെ സേവനം അതിനായി തേടും. ഫാലി എസ് നരിമാൻ്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമ സഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകാൻ ഗവർണർക്ക് അധികാരമുണ്ടോ എന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി. മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ സന്ദർശിച്ച് വിശദീകരണം നൽകിയിട്ടും അംഗീകാരം നൽകിയില്ല. നിയമ സഭ പാസാക്കുന്ന ബില്ലുകള്‍ ദീര്‍ഘ കാലം പിടിച്ചു വെക്കുന്നത് ജനാധിപത്യത്തിന്‍റെ അന്തഃസത്തക്ക് നിരക്കാത്തതാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്‌തു. ശമ്പളം നൽകാൻ പണമില്ലാത്ത കേരളം പോലൊരു സംസ്ഥാനം നിയമോപദേശത്തിനായി 40 ലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു.

More News