സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടിയെന്ന് ബിജെപി നേതാക്കൾ
Send us your feedback to audioarticles@vaarta.com
സംസ്ഥാന ബജറ്റ് ജനങ്ങൾക്ക് ഇരുട്ടടിയാണ് നൽകിയതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ബിജെപി നേതാവ് അഡ്വക്കേറ്റ് ബി. ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടു. കൊള്ളക്കാരനെ പോലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് ധനമന്ത്രി ചെയ്തതെന്ന് ചെങ്ങന്നൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. പാവപ്പെട്ട ജനങ്ങൾക്ക് മേൽ നികുതിഭാരം അടിച്ചേൽപ്പിച്ച് ധൂർത്തും അഴിമതിയും തുടരുമെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും പറഞ്ഞു. 4ന് കൊച്ചിയിൽ നടക്കുന്ന ബിജെപി സംസ്ഥാന സമിതിയോഗത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ വലിയ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ബജറ്റിനെതിരെ കേരളം മുഴുവൻ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ 12 രൂപയുടെ വ്യത്യാസമാണ് കേരളത്തിൽ ഇന്ധനവിലയിലുള്ളത്. പാവപ്പെട്ടവൻ്റെ ചോര കുടിക്കുന്ന ഭൂതമാണ് ധനമന്ത്രി കേരളത്തിൽ അവതരിപ്പിച്ച ബജറ്റ് എന്ന് ബിജെപി നേതാവ് അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇന്ധനവില മാത്രമല്ല ഭൂമി വിലയിലും വെെദ്യുതി വിലയിലുമുണ്ടായ വർധനവ് സാധാരണക്കാരനെ കൊള്ളയടിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments