എസ്എസ്എല്‍സി-ഹയര്‍സെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

  • IndiaGlitz, [Monday,September 18 2023]

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാല് മുതല്‍ 25 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കന്ററി പ്ലസ് വൺ- പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും.

ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഐ ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ നടത്തും ഐ ടി പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെ നടത്തും. പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9 മുതൽ 13 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സ്‌ സൗകര്യം സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.