കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ തുറന്നടിച്ച് ശ്രീനിവാസൻ
Send us your feedback to audioarticles@vaarta.com
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടൻ ശ്രീനിവാസൻ വേദിയിൽ പ്രതികരിച്ചു. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു, അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്.
1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രേ ആദ്യം ജനാധിപത്യത്തിൻ്റെ ഒരു മോഡൽ ഉണ്ടായത്. തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിൻ്റെ അനുഭവത്തിൽനിന്നു പറഞ്ഞത്, കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം. അതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ പെരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. നമ്മുടെ നാട്ടിൽ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത് എന്നും ഇതിനെ തെമ്മാടിപത്യം എന്നു വിളിക്കാനാണു താൽപര്യപ്പെടുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments