ഏഷ്യാ കപ്പ് സൂപ്പര്‍ ഫോർ ഫൈനലില്‍ ഇന്ത്യയെ ശ്രീലങ്ക നേരിടും

ഏഷ്യാ കപ്പില്‍ ശ്രീലങ്കയോട് രണ്ട് വിക്കറ്റിന് തോറ്റ് പാകിസ്ഥാന്‍ പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാൻ്റെ ടോപ് സ്‌കോറര്‍. അവസാന പന്തിലായിരുന്നു ലങ്കയുടെ വിജയം.

മഴ മൂലം ഇടക്ക് നിര്‍ത്തി വെക്കേണ്ടി വന്ന മത്സരത്തില്‍ ഡി എല്‍ എസ് പ്രകാരം ഇരു ടീമിനും 42 ഓവര്‍ വീതമാണ് ലഭിച്ചത്. കുശല്‍ മെന്‍ഡിസ്, സദീര സമര വിക്രമ, ചരിത് അസലംഗ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്. അവസാന ഓവറിൽ ഏട്ട് റൺസായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അസലങ്കയുടെ പോരാട്ടത്തിൽ പാകിസ്ഥാനിൽ നിന്നും മത്സരം പിടിച്ചെടുത്ത് ശ്രീലങ്ക ഫൈനലിലേക്ക് എത്തുകയായിരുന്നു. ഈ മാസം 17ന് ഞായറാഴ്ച നടക്കുന്ന അന്തിമ അങ്കത്തില്‍6 ഇന്ത്യയാണ് ശ്രീലങ്കയുടെ എതിരാളി. ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.