ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആഗസ്റ്റ് രണ്ട് ബുധനാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽരാജ ആണ് നിർമ്മിക്കുന്നത്. ശ്രീനാഥ് ഭാസി അഭിനയരംഗത്ത് എത്തിയതിനു ശേഷമുള്ള അമ്പതാമതു ചിത്രം കൂടിയാണിത്. അതിൻ്റെ സന്തോഷം ശ്രീനാഥ് ഭാസി ലൊക്കേഷനിൽ പങ്കുവയ്കുകയുണ്ടായി. അതുപോലെതന്നെ, മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വർഷങ്ങൾക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ച് എത്തുകയാണ് ഈ ചിത്രത്തിലൂടെ.
സമീപകാലത്ത് ഏറെ വിജയം നേടിയ മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. മലയാളിയായ രവീണ, പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാ രവിയുടെ മകളാണ്. ടി.ജി.രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം ,ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രമെന്ന് സംവിധായകൻ ജോ ജോർജ് പറഞ്ഞു. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും നടത്തുന്ന ശ്രമങ്ങളാണ് ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സംവിധായകൻ സാംറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങൾ: ഹരി നാരായണൻ, സംഗീതം: വരുൺ ഉണ്ണി, എഡിറ്റിംഗ്: നൗഫൽ അബ്ദുള്ള, ഛായാഗ്ദഹണം: സനീഷ് സ്റ്റാൻലി, കലാസംവിധാനം:സഹസ് ബാല, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസ്സോ ഡയറക്ടർ: ശരത് സത്യ, അസ്സോ ഡയറക്ടേർസ്: അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ: സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റണി ഏലൂർ, വാഴൂർ ജോസ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments