ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക്
Send us your feedback to audioarticles@vaarta.com
നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. കൊച്ചിയിൽ ചേർന്ന അമ്മയുടേയും ഫെഫ്കയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റേയും സംയുക്ത യോഗത്തിലാണ് തീരുമാനം. മയക്കു മരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ല എന്നും രണ്ട് താരങ്ങളും സെറ്റിൽ വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത് എന്നും വാർത്താ സമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് വിമർശിച്ചു. കുറച്ച് ദിവസം മുന്‍പ് സിനിമയിലെ ടെക്നീഷ്യന്മാരുടെ സംഘടനയായ ഫെഫ്ക കൊച്ചിയില്‍ വാര്‍ത്ത സമ്മേളനം നടത്തുകയും ചെയ്തിരുന്നു. രേഖാമൂലം പരാതി കിട്ടിയവരുടെ പേരാണ് തങ്ങള്‍ പറയുന്നത് എന്നും കുറേ പരാതികള്‍ വേറെ ഉയരുന്നുണ്ടെന്നും നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധി എം രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാഥ് ഭാസി ഒരേ സമയം പല നിര്‍മ്മാതാക്കള്‍ക്ക് ഒരേ ഡേറ്റ് കൊടുക്കുന്നു. കൃത്യസമയത്ത് സെറ്റില്‍ എത്താതിരിക്കുന്നു. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ എഗ്രിമെന്റില്‍ താന്‍ ഒപ്പിടില്ലെന്നും എഗ്രിമെന്റ് എന്നത് തന്നെ കുരുക്കാന്‍ വേണ്ടിയാണെന്നും ശ്രീനാഥ് ഭാസി ആരോപിക്കുന്നു എന്ന് എം. രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ന് നിഗം അഭിനയിക്കുന്ന സിനിമ പാതിയാകുമ്പോള്‍ കൂടുതല്‍ പ്രാധാന്യം വേണമെന്നും എഡിറ്റിംഗ് കാണണമെന്നും ഇല്ലെങ്കില്‍ അഭിനയക്കില്ല എന്നുമെല്ലാം ആവശ്യപ്പെടുന്നതാണ് ഷെയ്ന് നിഗത്തിന് എതിരെയുള്ള പരാതി. നിര്‍മ്മാതാവ് സോഫിയ പോളിന്റെ ആര്‍ഡിഎക്സ് എന്ന ചിത്രത്തില്‍ നിന്ന് അടക്കം ഇത്തരം പരാതികളുണ്ട്.
Follow us on Google News and stay updated with the latest!
Comments