സ്പൈ ത്രില്ലർ 'ഡെവിൾ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  • IndiaGlitz, [Tuesday,September 12 2023]

സംയുക്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് 'ഡെവിൾ'ലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നന്ദമുരി കല്യാൺ റാമിൻ്റെ സ്പൈ ത്രില്ലർ ചിത്രത്തിൽ നൈഷാദയായി സംയുക്ത എത്തുന്ന ചിത്രം 2023 നവംബർ 24 ന് തിയേറ്ററുകളിലെത്തും. 'ഡെവിൾ'ൽ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റിൻ്റെ വേഷമാണ് നന്ദമുരി കല്യാൺ റാം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ 'ബിംബിസാര' യിലൂടെ ശ്രദ്ധേയനാണ് കല്യാൺ റാം. ദേവാൻഷ് നാമ അവതരിപ്പിക്കുന്ന ഈ പീരിയഡ് ഡ്രാമ 'അഭിഷേക് പിക്‌ചേഴ്‌സ്'ൻ്റെ ബാനറിൽ അഭിഷേക് നാമയാണ് നിർമ്മിച്ച് സംവിധാനം ചെയ്യുന്നത്. ശ്രീകാന്ത് വിസയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. സൗന്ദർരാജൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ചിത്ര സംയോജനം തമ്മിരാജു ആണ്. ഹർഷവർധൻ രാമേശ്വരിൻ്റെതാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നദികുടിക്കാർ.