നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്

  • IndiaGlitz, [Wednesday,February 08 2023]

മലയാള സീരിയൽ രം​ഗത്ത് സജീവ സാന്നിധ്യമാണ് സൗപർണിക സുഭാഷ്. താരം തൻ്റെ ഫോട്ടോ ഷൂട്ടുകളും റീല്‍സുകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി സൗപർണിക പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ അങ്ങേയറ്റം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. മഞ്ജു വാര്യർ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആയിഷ എന്ന കഥാപാത്രത്തിൻ്റെ രൂപസാദൃശ്യം അപ്പാടെ ഒപ്പിയെടുത്തു കൊണ്ടാണ് ഇത്തവണ സൗപർണികയുടെ വൈറൽ ലുക്ക് പുറത്തു വന്നിരിക്കുന്നത്. ആയിഷയിലെ മഞ്ജു വാര്യർ കഥാപാത്രത്തിൻ്റെ രണ്ട് ലുക്കുകളാണ് സൗപർണിക പുനർസൃഷ്ടിച്ചിരിക്കുന്നത്.

ഇതിനായി താരം കടും ചുവപ്പ് ലോങ് സ്ലീവ് ടോപ്പും കളർഫുൾ ഫ്രിൽ സ്കർട്ടുമാണ് അണിഞ്ഞത്. കേർളി ഹെയർ സ്റ്റൈലും ഇതിനായി തിരഞ്ഞെടുത്തു. പ്രഭുദേവ നൃത്ത സംവിധാനം ചെയ്ത കണ്ണില് കണ്ണില് എന്ന ഗാന രംഗത്തിലെ മഞ്ജു വാര്യരുടെ ലുക്ക്‌ അപ്പാടെ ഒപ്പിയെടുത്ത ഒരു മേക്കോവർ തന്നെയായിരുന്നു താരത്തിന്റേത്. ഗ്രേ ടോപ്പും നീല ഉടുപ്പും ചേർന്ന മെയ്ഡ് ലുക്കിലാണ് ബാക്കി ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. സൗപർണികയെ ആയിഷയാക്കിയതിനു പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റ് രേഷ്മ ഷിബുവും ചിത്രങ്ങളുടെ മനോഹാരിത ചോർന്നു പോകാതെ ക്യാമറയിൽ പകർത്തിയത് സോന വെഡ്ഡിങ് കമ്പനിയുമാണ്.

More News

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ബ്രാൻഡ് അംബാസഡർ

മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദർശിച്ചു

മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ആരോഗ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദർശിച്ചു

കമിതാക്കൾക്കായി ഒരു അടിപൊളി റീൽ ചലഞ്ചുമായി 'ഓ മൈ ഡാർലിംഗ്' ടീം

കമിതാക്കൾക്കായി ഒരു അടിപൊളി റീൽ ചലഞ്ചുമായി 'ഓ മൈ ഡാർലിംഗ്' ടീം

കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാർലിംഗ് ടീസർ ട്രെൻഡിങ്ങിൽ

കള്ളുകുടിച്ച് അനിഖ; ഓ മൈ ഡാർലിംഗ് ടീസർ ട്രെൻഡിങ്ങിൽ