നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്
Send us your feedback to audioarticles@vaarta.com
മലയാള സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് സൗപർണിക സുഭാഷ്. താരം തൻ്റെ ഫോട്ടോ ഷൂട്ടുകളും റീല്‍സുകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കുകയും പ്രേക്ഷകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി സൗപർണിക പങ്കു വച്ചിരിക്കുന്ന ചിത്രങ്ങൾ അങ്ങേയറ്റം സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി കഴിഞ്ഞു. മഞ്ജു വാര്യർ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ആയിഷ എന്ന കഥാപാത്രത്തിൻ്റെ രൂപസാദൃശ്യം അപ്പാടെ ഒപ്പിയെടുത്തു കൊണ്ടാണ് ഇത്തവണ സൗപർണികയുടെ വൈറൽ ലുക്ക് പുറത്തു വന്നിരിക്കുന്നത്. ആയിഷയിലെ മഞ്ജു വാര്യർ കഥാപാത്രത്തിൻ്റെ രണ്ട് ലുക്കുകളാണ് സൗപർണിക പുനർസൃഷ്ടിച്ചിരിക്കുന്നത്.
ഇതിനായി താരം കടും ചുവപ്പ് ലോങ് സ്ലീവ് ടോപ്പും കളർഫുൾ ഫ്രിൽ സ്കർട്ടുമാണ് അണിഞ്ഞത്. കേർളി ഹെയർ സ്റ്റൈലും ഇതിനായി തിരഞ്ഞെടുത്തു. പ്രഭുദേവ നൃത്ത സംവിധാനം ചെയ്ത കണ്ണില് കണ്ണില് എന്ന ഗാന രംഗത്തിലെ മഞ്ജു വാര്യരുടെ ലുക്ക് അപ്പാടെ ഒപ്പിയെടുത്ത ഒരു മേക്കോവർ തന്നെയായിരുന്നു താരത്തിന്റേത്. ഗ്രേ ടോപ്പും നീല ഉടുപ്പും ചേർന്ന മെയ്ഡ് ലുക്കിലാണ് ബാക്കി ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. സൗപർണികയെ ആയിഷയാക്കിയതിനു പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റ് രേഷ്മ ഷിബുവും ചിത്രങ്ങളുടെ മനോഹാരിത ചോർന്നു പോകാതെ ക്യാമറയിൽ പകർത്തിയത് സോന വെഡ്ഡിങ് കമ്പനിയുമാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com