മാപ്പിള രാമായണവുമായി രാമരാജ്യത്തിൻ്റെ സോങ് ടീസർ
Send us your feedback to audioarticles@vaarta.com
ഭഗവാൻ ദാസൻ്റെ രാമരാജ്യം എന്ന സിനിമയിലെ ആദ്യ ഗാനത്തിൻ്റെ ടീസർ പുറത്തിറങ്ങി. നമ്മൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലികൊണ്ടും, ദൃശ്യവൽകരണം കൊണ്ടും വ്യത്യസ്തമാകുകയാണ് ലാമ ലാമ എന്ന് തുടങ്ങുന്ന ഈ ഗാനം. മാപ്പിള രാമായണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരു ഗാനം മലയാള സിനിമയിൽ ഇതാദ്യമായി ആണ് പുറത്തിറങ്ങുന്നത്. പാട്ടിൻ്റെ പൂർണ്ണ പതിപ്പ് താമസിയാതെ സരിഗമ പുറത്തിറക്കും. നവാഗത സംഗീത സംവിധായകനായ വിഷ്ണു ശിവ ശങ്കറിൻ്റെ സംഗീതത്തിൽ, ഗണേഷ് മലയതാണ് മാപ്പിള രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്.
അക്ഷയ് രാധാകൃഷ്ണനും, ടി. ജി രവിയും,നന്ദന രാജനും മുഖ്യ കഥാപാത്രങ്ങൾ ആകുന്ന രാമരാജ്യത്തിൽ, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ, മാസ്റ്റർ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുൺ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. നവാഗതനായ റഷീദ് പറമ്പിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് റോബിൻ റീൽസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റയ്സൺ കല്ലടയിലാണ്. ഫെബിൻ സിദ്ധാർത്ഥ് ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com