മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

  • IndiaGlitz, [Friday,July 07 2023]

എറണാകുളം മര​ടി​ല്‍ അ​മ്മ​യെ മ​ക​ന്‍ വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് വെ​ട്ടി കൊലപ്പെടുത്തി. മ​ര​ട് തു​രു​ത്തി അമ്പലത്തിനു സ​മീ​പം ബ്ലൂ ​ക്ലൗ​ഡ്‌​സ് അപ്പാര്‍​ട്ട്‌​മെ​ന്‍റ് എഫ് വ​ണ്‍ ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന കാ​ഞ്ഞി​ര​വേ​ലി​ൽ അച്ചാമ്മ ഏ​ബ്ര​ഹാം (75) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അച്ചാ​മ്മ​യു​ടെ മ​ക​ൻ വിനോ​ദ് ഏബ്രഹാമിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. ​വിനോ​ദ് നി​യ​മ ബിരു​ദ​ധാ​രി​യാ​ണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോ​ടെ ​ആയി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്. ഇ​യാ​ളും അ​ച്ചാ​മ്മ​യും മാത്ര​മാ​ണ് ഫ്ലാറ്റി​ല്‍ താമസി​ച്ചി​രു​ന്ന​ത്. മണിക്കൂറുകളോളം അച്ചാമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കൊലപാതകം നടത്തിയത്.

രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ചു പൊലീസ് മടങ്ങി. വൈകുന്നേരം ആയതോടെ വീടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങി. തുടർന്ന് കൗൺസിലർ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തി വീടിനുള്ളിൽ കയറി പരിശോധന നടത്തിയതോടെയാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ആ​ഡംബ​ര ജീ​വി​ത​ത്തി​ന് പണം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ്ര​തി അ​മ്മ​യു​മാ​യി നി​രന്തരം വ​ഴ​ക്കി​ടു​മാ​യി​രുന്നെന്നും പണത്തെച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ കലാശി​ച്ച​തെന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഒരാ​ഴ്ച​യ്ക്ക​കം ഭാ​ര്യ വേ​ര്‍​പി​രി​ഞ്ഞു പോ​യി.