മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
Send us your feedback to audioarticles@vaarta.com
എറണാകുളം മരടില്‍ അമ്മയെ മകന് വീട്ടില്‍ പൂട്ടിയിട്ട് വെട്ടി കൊലപ്പെടുത്തി. മരട് തുരുത്തി അമ്പലത്തിനു സമീപം ബ്ലൂ ക്ലൗഡ്സ് അപ്പാര്‍ട്ട്മെന്റ് എഫ് വണ്‍ ഫ്ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലിൽ അച്ചാമ്മ ഏബ്രഹാം (75) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അച്ചാമ്മയുടെ മകൻ വിനോദ് ഏബ്രഹാമിനെ (51) പോലീസ് അറസ്റ്റ് ചെയ്തു. വിനോദ് നിയമ ബിരുദധാരിയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളും അച്ചാമ്മയും മാത്രമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. മണിക്കൂറുകളോളം അച്ചാമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കൊലപാതകം നടത്തിയത്.
രാവിലെ മുതൽ മകൻ തന്നെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയൽവാസിയെ അച്ചാമ്മ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഡിവിഷൻ കൗൺസിലർ വിളിച്ചു പറഞ്ഞതു പ്രകാരം മരട് പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്നു വിനോദ് പറഞ്ഞതു വിശ്വസിച്ചു പൊലീസ് മടങ്ങി. വൈകുന്നേരം ആയതോടെ വീടിനുള്ളിൽ നിന്നു കരച്ചിലും സാധനങ്ങൾ തല്ലിത്തകർക്കുന്നതുമായ ശബ്ദം കേൾക്കാൻ തുടങ്ങി. തുടർന്ന് കൗൺസിലർ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തി വീടിനുള്ളിൽ കയറി പരിശോധന നടത്തിയതോടെയാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ആഡംബര ജീവിതത്തിന് പണം നല്കാത്തതിനാല് പ്രതി അമ്മയുമായി നിരന്തരം വഴക്കിടുമായിരുന്നെന്നും പണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഒരാഴ്ചയ്ക്കകം ഭാര്യ വേര്‍പിരിഞ്ഞു പോയി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments