ചില നടീനടൻമാർ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു: ഫെഫ്ക
Send us your feedback to audioarticles@vaarta.com
മലയാള സിനിമയിലെ ചില നടീനടൻമാർ വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന് ഫെഫ്ക ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഒരേ തീയതികളില്‍ ഒന്നിലധികം സിനിമകൾക്കു ഡേറ്റ് നൽകുന്നു. സിനിമയുടെ ചിത്രീകരണത്തിൽ നിസ്സഹകരണവും എഡിറ്റിങ്ങിൽ അനാവശ്യമായ ഇടപെടലും നടത്തുന്നുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്കു ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഫെഫ്ക ഭാരവാഹികൾ അറിയിച്ചു. ചില അഭിനേതാക്കൾ എഡിറ്റിങ് കാണിക്കാൻ ആവശ്യപ്പെടുകയാണ്. അവരെ മാത്രമല്ല അവർക്ക് വേണ്ടപ്പെട്ടവരെയും നമ്മൾ കാണിക്കണം. ഇത് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കൂ.
ഡബ്ബിങ് നടക്കുന്ന സിനിമയുടെ എഡിറ്റ് കാണിക്കാൻ ഒരു നടൻ ആവശ്യപ്പെട്ടു. ചിത്രീകരിച്ച ഭാഗങ്ങളുടെ എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നാണ് പറഞ്ഞത്. ഇതൊക്കെ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും തമ്മിൽ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കൃത്യമായ കരാറിൻ്റെ അടിസ്ഥാനത്തിലേ പ്രവർത്തിക്കൂ എന്നായിരുന്നു ഇരു സംഘടനകളുടെയും തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.
Follow us on Google News and stay updated with the latest!
Comments
- logoutLogout