എം വി ഗോവിന്ദൻ്റെ പ്രസംഗത്തിനിടെ സദസിൽ പാമ്പ്; ജനം പരിഭ്രാന്തരായി

  • IndiaGlitz, [Tuesday,August 01 2023]

സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ പ്രസംഗിക്കുന്നതിനിടെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തി. പരിഭ്രാന്തരായി പലരും കസേരയിൽ നിന്ന് മറിഞ്ഞു വീണു. കരിമ്പം കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിൻ്റെ നിര്‍മ്മാണ ഉദ്ഘാടന വേളയിൽ ആണ് സംഭവം നടന്നത്. സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറ‌‌യുതിനിടെയായിരുന്നു സദസിൽ പാമ്പെത്തിയത്. സദസിൽ സ്ത്രീകള്‍ ഇരിക്കുന്നിടത്തായിരുന്നു പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതും സദസ്സിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ചിതറിയോടി. പാമ്പ് പുറത്തേയ്ക്ക് പോയപ്പോഴാണ് രംഗം ശാന്തമായത്. ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി. കാട് മൂടിക്കിടക്കുന്ന പ്രദേശമായതിനാലാണ് ഇവിടെ ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

More News