രാം പൊതിനേനിയും ശ്രീലീലയും ഒരുമിക്കുന്ന 'സ്കന്ദ' റിലീസിനൊരുങ്ങുന്നു

  • IndiaGlitz, [Thursday,August 03 2023]

ബ്ലോക്ക് ബസ്റ്റർ മേക്കർ ബോയപതി ശ്രീനുവും ഉസ്താദ് റാം പോതിനേനിയും ഒന്നിച്ചഭിനയിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ചിത്രം 'സ്കന്ദ' റിലീസിനൊരുങ്ങുന്നു. രാം പൊതിനേനിയും ശ്രീലീലയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ സിംഗിൾ പുറത്തുവിട്ടിട്ടുണ്ട്. സംഗീത സംവിധായകൻ എസ് തമനാണ്. വരികൾ രഘുറാമിന്റെതാണ്. ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സഞ്ജന കൽമഞ്ചെയും ചേർന്നാണ്. റാമിനെ ഇതുവരെയും കാണാത്തൊരു മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബോയപതി ശ്രീനു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15 മുതൽ തിയറ്ററുകളിൽ എത്തും. ശ്രീനിവാസ സിൽവർ സ്‌ക്രീൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളിൽ ശ്രീനിവാസ ചിറ്റൂരി നിർമ്മിക്കുന്ന ചിത്രം പവൻ കുമാറാണ് അവതരിപ്പിക്കുന്നത്. സന്തോഷ് ഡിറ്റേക്ക് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്ര സംയോജനം തമ്മിരാജു കൈകാര്യം ചെയ്യുന്നു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ് 'സ്കന്ദ'.

More News

'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി പുറത്ത്

'ടൈഗര്‍ നാഗേശ്വര റാവു' വിന്‍റെ റിലീസിങ് തീയതി പുറത്ത്

മെസ്സി വീണ്ടും ഇരട്ടഗോൾ നേടി; മയാമിക്ക് ഉജ്ജ്വല വിജയം

മെസ്സി വീണ്ടും ഇരട്ടഗോൾ നേടി; മയാമിക്ക് ഉജ്ജ്വല വിജയം

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എ ഐ ക്യാമറയിൽ കുടുങ്ങിയ 328 സർക്കാർ വാഹനങ്ങൾക്ക് പിഴ

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി

സുനിൽ ഛേത്രിക്ക് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് മന്ത്രി വി ശിവൻ കുട്ടി