സിസോദിയ സിബിഐ കസ്റ്റഡിയിൽ: ഡല്‍ഹിയിൽ സംഘർഷം
Send us your feedback to audioarticles@vaarta.com
മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസം സിബിഐ കസ്റ്റഡിയിൽ വിട്ടു. മാർച്ച് നാലുവരെയാണ് കസ്റ്റഡി കാലയളവ്. സി.ബി.ഐ ജഡ്ജി എൻ.കെ. നാഗ്പാലിൻ്റതാണ് ഉത്തരവ്. തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും എത്ര മാസം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിന് മുമ്പ് സിസോദിയ പ്രതികരിച്ചിരുന്നു. സിസോദിയയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി (എഎപി) പ്രവർത്തകർ ഡൽഹിയിലെ ബിജെപി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. എഎപി പ്രവർത്തകർ പോലീസുകാരെ മർദിച്ചു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹി മദ്യനയ കേസിൽ ഞായറാഴ്ച എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സിസോദിയയുടെ അറസ്റ്റ് പ്രതിപക്ഷ ശബ്ദത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com