close
Choose your channels

ശ്യാം പുഷ്‌കരൻ്റെ 'തങ്കം'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Monday, December 12, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ശ്യാം പുഷ്‌കരൻ്റെ തങ്കം- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന 'തങ്കം'ത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാവന സ്‌റുഡിയോസിൻ്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ നിർമാണത്തിൽ നാലാമത്തെ ചിത്രമാണിത്.
പ്രശസ്ത മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി അഭിനയിക്കുന്ന ആദ്യ മലയാളം സിനിമയാണ് തങ്കം. അടുത്തിടെ വെള്ളിത്തിരയിൽ നിന്ന് പൊലിഞ്ഞു പോയ നടൻ കൊച്ചുപ്രേമൻ ചിത്രത്തിൽ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ചിത്രത്തിൻ്റെ സംഗീതം ബിജി ബാല്‍, കലാ സംവിധാനം ഗോകുല്‍ ദാസ്, ക്യാമറ ഗൗതം ശങ്കര്‍,കോസ്‌റ്യൂം ഡിസൈന്‍ മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, കോ ഡയറക്ടര്‍ പ്രിനീഷ് പ്രഭാകരന്‍. പിആര്‍ഒ: ആതിര ദില്‍ജിത്ത് തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment