'ശുനക യുവരാജനിവന്‍' നെയ്മറിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

  • IndiaGlitz, [Thursday,April 27 2023]

നാടൻ നായക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന 'നെയ്മര്‍' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ശുനക യുവരാജനിവന്‍' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിയും തമാശയും കാട്ടി നാട്ടുകാരുടെ മനം നിറയ്ക്കുന്ന നാടന്‍ നായക്കുട്ടി, അപ്പുറത്തെ വീട്ടിലെ തേങ്ങ സ്വന്തം വീട്ടിലെത്തിക്കുന്ന വിരുതന്‍. അമ്മയുടെ നല്ലവനായ ഉണ്ണി. കുറുമ്പുകാട്ടി കോഴിക്കും പൂച്ചയ്ക്കും പക്കിയ്ക്കുമൊപ്പം ഓടുന്നവന്‍. ഒരു ബ്രീഡ് നായ്ക്കുട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ചെയ്യുന്നവന്‍, നാട്ടുകാരുടെ ഹീറോ. അങ്ങനെ കുസൃതികുടുക്കയായ നെയ്മര്‍ തന്റെ ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടുകയാണ്.

അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാത്യു തോമസ്, നസ്ലിന്‍ കോമ്പോ വീണ്ടും ഒന്നിക്കുന്ന 'നെയ്മര്‍' മെയ് 12നാണ് തിയേറ്ററിലേക്ക് എത്തുക. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പദ്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസന്‍ ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. ആദര്‍ശ് സുകുമാരന്‍, പോള്‍സന്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നസ്ലിന്‍, മാത്യു എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട താരങ്ങളായ വിജയ രാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍ എന്നിവരും ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

More News

വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

വാഷിംഗ്‌ടണ്‍ സുന്ദറിന് പരിക്ക്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ഷെയ്ൻ നിഗത്തിനെ വിലക്കേർപ്പെടുത്തിയതിനു കാരണമായ കത്ത് പുറത്തു വന്നു

ഷെയ്ൻ നിഗത്തിനെ വിലക്കേർപ്പെടുത്തിയതിനു കാരണമായ കത്ത് പുറത്തു വന്നു

കുട്ടികളുമൊത്തുള്ള കുടുംബ യാത്ര; നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: ഗതാഗത മന്ത്രി

കുട്ടികളുമൊത്തുള്ള കുടുംബ യാത്ര; നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: ഗതാഗത മന്ത്രി

രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി പിന്മാറി

കാസർഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: സുധീഷ് ഗോപിനാഥ്

കാസർഗോഡേക്കു സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ല: സുധീഷ് ഗോപിനാഥ്