ശ്രദ്ധ വാല്‍ക്കറുടെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

  • IndiaGlitz, [Wednesday,February 08 2023]

കാമുകി ശ്രദ്ധ വോൾക്കറെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിൻ്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാലയുടെ കുറ്റപത്രം വെളിപ്പെടുത്തി. ഡല്‍ഹിയെ നടുക്കിയ ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതി അഫ്താബ് പൂനെവാലയെ അറസ്റ്റ് ചെയ്ത് 73-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ശ്രദ്ധയോട് അഫ്താബ് കാട്ടിയ ക്രൂരതകൾ എണ്ണിയെണ്ണി വിശദീകരിക്കുന്നതാണ് കേസിൽ ഡൽഹി പൊലീസ് തയാറാക്കിയ 6,600 പേജുകളുള്ള കുറ്റപത്രം.

ശ്രദ്ധയുടെ എല്ലുകൾ പൊടിച്ച് വലിച്ചെറിഞ്ഞതായി കുറ്റപത്രത്തിൽ വെളിപ്പെടുന്നു. മൂന്നു മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ശേഷം ശ്രദ്ധയുടെ ശിരസാണ് അഫ്താബ് ഏറ്റവും ഒടുവിൽ ഉപേക്ഷിച്ചതെന്നും ഡൽഹി പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. 2022 മേയ് 18ന് ശ്രദ്ധയെ കൊലപ്പെടുത്തിയത്. ശേഷം സൊമാറ്റോയിൽനിന്നു ചിക്കൻ റോൾ വരുത്തി കഴിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ചശേഷം ഇവ ഫ്രിജിൽ സൂക്ഷിച്ചു. അഫ്താബിൻ്റെ കാമുകിമാർ വീട്ടിൽ വരുന്ന ദിവസങ്ങളിൽ മൃതദേഹ ഭാഗങ്ങൾ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് അടുക്കളയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പതിവെന്നും കുറ്റപത്രം പറയുന്നു.

More News

ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി

ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി

കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി

കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും വിവാഹിതരായി

റിസോർട്ടിലെ താമസം: വിവാദത്തിന് മറുപടി പറഞ്ഞ് ചിന്ത ജെറോം

റിസോർട്ടിലെ താമസം: വിവാദത്തിന് മറുപടി പറഞ്ഞ് ചിന്ത ജെറോം

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും.

ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോയേക്കും.

നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്

നിലമ്പൂർ ആയിഷയായി സൗപർണിക സുഭാഷ്