അപര്‍ണ്ണ ബാലമുരളിയോട് അപമാര്യാദ കാണിച്ച വിദ്യാർത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Send us your feedback to audioarticles@vaarta.com
നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എറണാകുളം ലോ കോളേജ് അധികൃതര്‍. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് കോളേജ് യൂണിയന് ഉദ്ഘാടനത്തിനായി എത്തിയ അപര്‍ണ്ണയോട് കോളേജിലെ വിദ്യാര്‍ത്ഥി വേദിയില്‍ വച്ച് മോശമായി പെരുമാറിയത്. നടിക്ക് പൂവ് കൊടുക്കാന്‍ വേണ്ടി വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണ്ണയുടെ കയ്യില്‍ പിടിക്കുകയും തോളില്‍ കൈ ഇടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അനിഷ്ടം പ്രകടിപ്പിച്ച നടി എന്താടോ ലോ കോളേജ് അല്ലേ എന്ന് ചോദിച്ച് ഇതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച അപര്‍ണ്ണ ബാലമുരളി അതിവേഗം കുതറി മാറി. ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായത്.
ഇതിന് പിന്നാലെയാണ് ലോ കോളേജ് യൂണിയന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് അപര്‍ണ്ണ ബാലമുരളി പിന്നീട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസ്സിലാക്കിയില്ലെന്നത് ഗുരുതരമാണ്. സംഘാടകരോട് പരിഭവമില്ല, സംഭവം നടന്ന ഉടനെ തന്നെ അവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നതായും അപര്‍ണ്ണ വ്യക്തമാക്കി. കൈപിടിച്ച് എഴുന്നേല്‍പ്പിച്ചത് തന്നെ ശരിയല്ല. പിന്നീട് കൈ ദേഹത്തുവെയ്ക്കുകയും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതൊന്നും ഒരു സ്ത്രീയോടും കാണിക്കേണ്ട മര്യാദയല്ല. പിന്നാലെ പോകാന്‍ സമയമില്ല എന്നതു കൊണ്ടുതന്നെ പരാതിപ്പെടുന്നില്ല എന്നും അപർണ്ണ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments