മുൻഭർത്താവ് ചെയ്ത ഒരേയൊരു നല്ലകാര്യമാണ് അവളെ തന്നത്: ശോഭ വിശ്വനാഥ്
Send us your feedback to audioarticles@vaarta.com
പ്രശസ്ത ഫാഷന്‍ ഡിസൈനറും സംരഭകയും ചൈല്‍ഡ് ആക്ടിവിസ്റ്റുമാണ് ശോഭ വിശ്വനാഥ്. വീവേഴ്‌സ് വില്ലേജ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായ ശോഭ വിശ്വനാഥ് 2023 ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ത്ഥിയായി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസിന് ശേഷം ശോഭ വിശ്വനാഥ് ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്. എന്തിന് നമ്മള്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴും നമുക്ക് വേണ്ടത് ആത്മവിശ്വാസമാണ്. പ്രത്യേകിച്ച് എൻ്റെ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഒക്കെയുള്ള വ്യക്തിയാണ് ഞാന്‍. അതില്‍ പലതും നേടാന്‍ സാധിച്ചത് എനിക്ക് സാധിക്കും എന്നുള്ള എൻ്റെ വിശ്വാസം കൊണ്ടായിരിക്കുമെന്നും ശോഭ വിശ്വനാഥ് പറയുന്നു.
വിജയിക്കുമോ ഇല്ലയോ എന്നുള്ള സംശയം ആദ്യമേ തന്നെ ഉണ്ടെങ്കില്‍ നമ്മള്‍ അങ്ങോട്ട് പോവേണ്ട കാര്യമില്ല. പോവുകയാണെങ്കില്‍ വിജയിച്ച് തിരിച്ച് വരണം. അതുകൊണ്ടാണ് 15 ദിവസത്തെ ബാഗുമായി വരണമെന്ന് പറഞ്ഞപ്പോൾ ഞാന്‍ 100 ദിവസത്തേത് തന്നെ എടുത്ത് പോയത്. പലരും പലപ്പോഴും പറയും ആണ്‍കുട്ടികളുടേത് പോലെ പെണ്‍കുട്ടികള്‍ക്ക് ചെയ്യാനാവില്ല എന്നൊക്കെ. പക്ഷെ ആരും ആരുടേയും പുറകിലും മുന്നിലുമല്ല. അർഹതയുള്ളവർക്ക് എല്ലായിടത്തും എത്തിപ്പെടാന്‍ സാധിക്കുമെന്നും ശോഭ പറയുന്നു. ലാലേട്ടന്‍ ഞാന്‍ പറഞ്ഞത് ഓർത്തു വെച്ച് ഒരു രൂപ തന്നുവെന്നതിലെ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തതാണ്. എൻ്റെ മനസ്സിലെ ബിഗ് ബോസ് വിന്നർ ഞാനാണ്. ഓരോരുത്തരും അങ്ങനെയാവും കരുതുന്നത് എന്നും താരം പറഞ്ഞു.
അച്ഛനും അമ്മയും പെറ്റ്സ് ലൗവ്വേഴ്സ് ആണ്. തൻ്റെ മുൻഭർത്താവ് തനിക്ക് വേണ്ടി ചെയ്ത ഒരേയൊരു നല്ലകാര്യമാണ് അവളെ തന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ശോഭ തൻ്റെ പ്രിയപ്പെട്ട പെറ്റ്‌സിനെ പറ്റി സംസാരിച്ചത്. 'ട്വിങ്കിൾ എന്നാണ് അവൾക്ക് ഞാൻ പേരിട്ടത്. ശരിക്കും എൻ്റെ ജീവിതത്തിലെ ട്വിങ്കിൾ ആയിരുന്നു അവൾ. അവളുടെ ഓർമയ്ക്കായി കാലിൽ ഒരു ടാറ്റുവും ചെയ്തിട്ടുണ്ട്. തൻ്റെ സഹ മത്സരാർത്ഥികളെ കുറിച്ചും ശോഭ ഇന്ത്യഗ്ലിറ്റ്സുമായി പങ്കു വച്ചു. "നാദിറ എടുത്തടിച്ച് പറയുന്ന ആളാണ്, അത് തനിക്ക് ഇഷ്ടമായിരുന്നു. തുടക്കം മുതൽ തന്നെ ഞങ്ങൾ തമ്മിൽ ഒരു സിസ്റ്റർ ബോണ്ടുണ്ട്. ഈ സീസൺ അവൾക്ക് വേണ്ടിയിട്ടുള്ളതായാണ് തോന്നിയത്. റെനീഷ പ്രായത്തേക്കാൾ പക്വത കാണിക്കുന്നൊരാളാണ്. കുടുംബത്തിന് വളരെ വാല്യു കൊടുക്കുന്ന ആളാണ്. ഷിജു ചേട്ടൻ ബിഗ് ബ്രദർ പോലൊരു ഫിഗർ ആയിരുന്നു. പല അവസരങ്ങളിലും നല്ല മനുഷ്യനായിട്ടാണ് തോന്നിയിട്ടുള്ളത്. ഷിജു ചേട്ടൻ ഒരു കംഫേർട്ട് സോണാണ്. വിഷ്ണു ഫുൾ ഓൺ എനർജിയാണ്. രണ്ടിന്റേയും എക്സ്ട്രീം ആണ്. ഒന്നുകിൽ ഫുൾ എനർജി അല്ലെങ്കിൽ ഡൗൺ. തുടക്കത്തിൽ ഗംഭീര അടിയായിരുന്നു. അവസാനമായപ്പോൾ വലിയ ഇഷ്ടമായി"- ശോഭ വിശ്വനാഥ് കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
Comments
- logoutLogout