കെ സുരേന്ദ്രൻ്റെ അഭിപ്രായത്തെ തള്ളി ശോഭ സുരേന്ദ്രൻ
Send us your feedback to audioarticles@vaarta.com
സംസ്ഥാനത്ത് അതിവേഗ റെയിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ്റെ അഭിപ്രായത്തെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തളളി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഇ ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ റെയില്‍ പദ്ധതി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് അതിവേഗ റെയിലുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെ സുരേന്ദ്രൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പാർട്ടി എന്നാൽ ഒറ്റയാൾ പട്ടാളമല്ല, നരേന്ദ്ര മോദി ജനവിരുദ്ധമായ തീരുമാനങ്ങൾ എടുക്കില്ല എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ വി മുരളീധരൻ്റെ മന്ത്രി സ്ഥാനം വരദാനം കിട്ടിയതാണ് എന്നും സംസ്ഥാന ഉപാധ്യക്ഷയെക്കാൾ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട് എന്നും സമരപ്പന്തലിലേക്ക് മുരളീധരന്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു കോഴിക്കോട്ടുകാരനെന്ന നിലയില്‍ വി മുരളീധരന്‍ എത്രയും പെട്ടെന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കണം. പാര്‍ട്ടിയില്‍ ചുമതലകളില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
Follow us on Google News and stay updated with the latest!
Comments
- logoutLogout