വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്ന് ഷൈൻ ടോം ചാക്കോ

  • IndiaGlitz, [Wednesday,April 12 2023]

വിവാഹ ജീവിതത്തേക്കുറിച്ചും ഡിവോഴ്സിനെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. തൻ്റെ കുഞ്ഞിനിപ്പോൾ എട്ടു വയസ്സായെന്നും സിയാൽ എന്നാണ് പേരെന്നും ഷൈൻ പറയുന്നു. 'അടി’ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ആണ് താരം ഇത് വെളിപ്പെടുത്തുന്നത്. എട്ടു വയസ്സായി. സിയൽ എന്നാണ് കുഞ്ഞിൻ്റെ പേര്. അവർ ഈ ഭൂഖണ്ഡത്തിലേ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നു വളരുന്നതാണ് നല്ലത്. അല്ലെങ്കിൽ പത്തുദിവസം അവിടെ നിന്നിട്ട് ഇവിടുത്തെ കുറ്റവും ഇവിടെ നിന്ന് അവിടുത്തെ കുറ്റവും കേട്ട് വളരേണ്ടി വരും. കുട്ടി ആകെ വിഷമിച്ചു പോകില്ലേ. ഷൈൻ പറയുന്നു. ഒരു കുറ്റം മാത്രം കേട്ട് വളർന്നാൽ പിന്നെയും നല്ലത്. കുറ്റം പറയും എന്നല്ല, പക്ഷേ നമ്മൾ ആരുടെയും കുറ്റം പറയില്ലല്ലോ. എനിക്ക് വിഷമമില്ല ഒരു കാര്യത്തിലും. എല്ലാവരും സമാധാനത്തോടെ ജീവിക്കുകയല്ലേ, അതിൽ നമ്മൾ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നും ഷൈൻ ചോദിക്കുന്നു.