ദിലീപ് ആരാധകന്റെ കഥ സിനിമയാകുന്നു

  • IndiaGlitz, [Tuesday,April 24 2018]

മലയാള സിനിമയില്‍ ഒരു വേറിട്ട കഥയുമായി എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തോടുള്ള ആരാധന മൂത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. മഞ്ജുവാര്യര്‍ ആണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനൂട്ടിയായി വേഷമിട്ടത്. ഈ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇതാ ദിലീപിന്റെ ആരാധന മൂത്ത ഒരു ആരാധകന്റെ കഥയും വെള്ളിത്തിരയില്‍ ഒരുങ്ങുന്നു,

ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബു എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദിലീപിനോടുള്ള ആരാധന മൂത്ത് സിനിമ പഠിക്കാന്‍ പോകുന്ന സാധാരണക്കാരനായ ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. ദിലീപ് നായകനായ രാമലീലയുടെ സംവിധായകനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. അതേസമയം പുത്തന്‍ സിനിമ നഷ്ടപ്പെട്ടുപോയ ദിലീപിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള കുതന്ത്രമായി കരുതുന്നവരും കുറവല്ല. മോഹന്‍ലാല്‍ എന്ന ചിത്രത്തിന് പിന്നാലെ ദിലീപിന്റെ ആരാധന പറയുന്ന സിനിമ വരുന്നതിനെ പലരും ഇങ്ങനെയാണ് നോക്കി കാണുന്നത്.

32ാം അധ്യായം 23-ാം വാക്യം എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യനാണ് നായിക. കാര്‍ഗോസ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More News

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍...

ഈ മെഗാഹിറ്റ് ഇനി ഹിന്ദിയിൽ !

അൽഫോൻസ് പുത്ത്രൻ സംവിധാനം  ചെയ്ത  മെഗാഹിറ്റ്  സിനിമ പ്രേമം അടുത്തിടെ...

ഈ ചരിത്ര സിനിമയുടെ രണ്ടാം ഷെഡ്യൂൾ മെയ് 10 ന് ആരംഭിക്കും !

'മാമാങ്കം' എന്ന പേരിൽ വരാനിരിക്കുന്ന ഇതിഹാസ ചിത്രം  ഇപ്പോൾത്തന്നെ...

'ഷിബു' ആദ്യ പോസ്റ്റർ പുറത്തിറക്കി !

കാർഗോ ഫിലിമ്സിന്റെ  ബാനറിൽ  അർജുൻ ,ഗോകുൽ എന്നിവർ  ഒരുമിച്  സംവിധാനം...

ദേശീയ പുരസ്‌ക്കാര ജേതാവ് ബിജു മേനോൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

ഒരു വടക്കൻ സെൽഫ് ഫെയിം സംവിധായകൻ ജി.പ്രജിത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചു...