'ശേഷം മൈക്കിൽ ഫാത്തിമ' നവംബർ 17 ന് റിലീസാകും

  • IndiaGlitz, [Saturday,November 04 2023]

കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രം ആകുന്ന കളർഫുൾ ഫാമിലി എന്റെർറ്റൈനെർ ചിത്രം 'ശേഷം മൈക്കിൽ ഫാത്തിമ' നവംബർ 17 ന് തിയേറ്ററുകളിൽ എത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിൻ്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിൽ മലപ്പുറം ഭാഷ സംസാരിക്കുന്ന ഫുട്ബാൾ കമന്റേറ്ററായി കല്യാണി അഭിനയിക്കുന്നു. ഗോകുലം മൂവീസ് ആണ് ആഗോള തലത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്.

കേരളത്തിൽ ഗോകുലം മൂവീസിൻ്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്‌സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങൾ ആയ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത് നായർ, ഛായാഗ്രഹണം: സന്താന കൃഷ്ണൻ രവിചന്ദ്രൻ, സംഗീത സംവിധാനം: ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റർ: കിരൺ ദാസ്, പബ്ലിസിറ്റി: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്.