ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി, ഡോ.വി.വേണു ചീഫ് സെക്രട്ടറി

  • IndiaGlitz, [Tuesday,June 27 2023]

വി വേണു സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായും ഷേഖ് ദർവേഷ് സാഹിബ് പുതിയ സംസ്ഥാന പൊലീസ് മേധാവിയായും നിയമിതരായി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം അവസാനം ചീഫ് സെക്രട്ടറി വി പി ജോയിയും പോലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നതോടെയാകും ഇരുവരും ചുമതലയേൽക്കുക. കെ.പത്മകുമാറിനെ മറികടന്നാണ് ഷേക്ക് ദർവേഷ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നത്.

കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ കമാണ്ടന്‍റ് ആയും പ്രവര്‍ത്തിച്ചു. ഗവര്‍ണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്‍റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും ജോലി നോക്കിയിരുന്നു. നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് വി.വേണു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്‍റെ തുടക്കം പാലാ സബ്കളക്ടർ ആയിട്ടായിരുന്നു. സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു. കേരള ട്രാവൽ മാർട്ട്, ഉത്തരവാദിത്ത ടൂറിസം എന്നിവ തുടങ്ങിയത് വി വേണുവാണ്.

More News

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കന്നഡ നടന്‍ സൂരജ് കുമാറിന് വാഹനാപകടം; കാല്‍ മുറിച്ചു മാറ്റി

കന്നഡ നടന്‍ സൂരജ് കുമാറിന് വാഹനാപകടം; കാല്‍ മുറിച്ചു മാറ്റി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അറസ്റ്റിൽ

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അറസ്റ്റിൽ

'നദികളില്‍ സുന്ദരി യമുന'യിലെ 'കൊന്നെടീ പെണ്ണേ' പുറത്തിറങ്ങി

'നദികളില്‍ സുന്ദരി യമുന'യിലെ 'കൊന്നെടീ പെണ്ണേ' പുറത്തിറങ്ങി

സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ

സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ