ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമർശനം
Send us your feedback to audioarticles@vaarta.com
ഷാഫി സംഘടനാ പ്രവർത്തനമല്ല വെറും ഷോ മാത്രമാണെന്നും സംസ്ഥാന പ്രസിഡൻ്റ് ഫുട്ബോൾ കളിച്ച് നടക്കുകയാണെന്നും എ വിഭാഗവും, കെ സുധാകര വിഭാഗവും ഷാഫിക്കെതിരെ കമ്മിറ്റിയിൽ ആഞ്ഞടിച്ചു.
കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനത്തോ- ടൊപ്പം രാജി ഭീഷണി മുഴക്കി ഷാഫി പറമ്പിലും തിരിച്ചടിച്ചു. കെ സുധാകരൻ യൂത്ത് കോൺഗ്രസ്സിൻ്റെ സംഘടനാ കാര്യങ്ങളിലും ആഭ്യന്തര വിഷയങ്ങളിലും തലയിടുന്നുവെന്നും അച്ചടക്ക നടപടികളിൽ പോലും സുധാകരൻ ഇടപെടുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ തുടരാൻ താല്പര്യമില്ല എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ഏറെ നാളുകൾക്ക് ശേഷം ചേര്‍ന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന യോഗത്തിൽ വെച്ചായിരുന്നു സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എംഎൽഎ ക്കെതിരെ രൂക്ഷ വിമർശനം നടന്നത്. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. യൂത്ത് കോൺഗ്രസിൻ്റെ നിലവിലെ നേതൃത്വത്തിൻ്റെ പോരായ്മ കൊണ്ടാണ് പാർട്ടിക്ക് ഇടപെടേണ്ടി വരുന്നതെന്ന് ഷാഫിക്ക് റിജിൽ മാക്കുറ്റി മറുപടി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ ആരും മൂക്കുകയർ ഇട്ടിട്ടില്ല. അതിന് ശ്രമിച്ചാൽ നിൽക്കുകയും ഇല്ല. തൻ്റെ യൂത്ത് കോൺഗ്രസ് പ്രായപരിധി കഴിഞ്ഞു. അടുത്ത ടേമിൽ ചുമതലയിൽ ഉണ്ടാവില്ലെവന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments