ഷാരോണ്‍ വധക്കേസ്: മുഖ്യപ്രതിയായ ഗ്രീഷ്മ മൊഴി മാറ്റി പറഞ്ഞു
Send us your feedback to audioarticles@vaarta.com
തിരുവനന്തപുരം പാറശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത് പൊലീസിൻ്റെ സമ്മര്‍ദം മൂലമെന്ന് പറഞ്ഞു. കേസിലെ മറ്റ് പ്രതികളായ അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായും ഗ്രീഷ്മ അവകാശപ്പെടുന്നു.
നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയിൽ ആണ് ഗ്രീഷ്മ മൊഴി പറഞ്ഞിരിക്കുന്നത്. രഹസ്യമൊഴി ക്യാമറയില്‍ കോടതി പകര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രീഷ്മയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 22-ാം തീയതി വരെ നീട്ടി നല്‍കിയിട്ടുണ്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments