ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു
Send us your feedback to audioarticles@vaarta.com
ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിൻ്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരിലെ ജെഎംഎഫ് സി കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.
ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. കുറ്റകൃത്യം നടന്നതായി പൊലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാൽ നാഗർകോവിലിലെ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്നാണ് പ്രതികളുടെ വാദം. കഴിഞ്ഞ 25നാണ് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിറ്റേ ദിവസം ഗ്രീഷ്മ ജയില്‍ മോചിതയായി. കാമുകന്‍ ഷാരോണിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout