ശരദ് പവാര്‍ രാജി പിന്‍വലിച്ചു; എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരും

  • IndiaGlitz, [Saturday,May 06 2023]

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെച്ച ശരദ് പവാര്‍ രാജി പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി. ജനങ്ങളുടെ വികാരങ്ങളെ അനാദരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച അപ്രതീക്ഷിതമായാണ് പവാര്‍ എന്‍സിപി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി പ്രഖ്യാപിച്ചത്. ഇതോടെ പാര്‍ട്ടി ഒന്നടങ്കം രാജി പിന്‍വലിക്കുന്നതിന് അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാരംഭിച്ചു. പിന്‍ഗാമിയെ കണ്ടെത്താന്‍ പവാര്‍ നിയോഗിച്ച പാനല്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ രാജി സ്വീകാര്യമല്ലെന്ന് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് പവാറിൻ്റെ ചവടുമാറ്റം.

ശരദ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് സമിതി ശുപാര്‍ശ ചെയ്തതായി മുതിര്‍ന്ന പാര്‍ട്ടി നേതാവും കമ്മിറ്റി കണ്‍വീനറുമായ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. താന്‍ തൻ്റെ ഉത്തരവാദിത്തങ്ങളില്‍ തുടരുമെങ്കിലും, തൻ്റെ പ്രാഥമിക ശ്രദ്ധ ഒരു പുതിയ നേതൃത്വത്തെ സൃഷ്ടിക്കുന്നതിലും അവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ കൈമാറുന്നതിൽ ആണെന്നും ശരദ് പവാര്‍ പറഞ്ഞു. മേയ് രണ്ടിനാണ് പാര്‍ട്ടിയെ അനശ്ചിതത്വത്തിലാക്കി പവാര്‍ രാജി വെക്കുന്ന തീരുമാനം വെളിപ്പെടുത്തിയത്.