ശരദ് പവാര്‍- ഗൗതം അദാനി കൂടിക്കാഴ്ച നടത്തി
Send us your feedback to audioarticles@vaarta.com
വ്യവസായ പ്രമുഖൻ ഗൗതം അദാനി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. പവാറിൻ്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നും അദാനിയുടേത് സൗഹൃദ സന്ദര്‍ശനം ആയിരുന്നു എന്നും എന്‍സിപി നേതാക്കള്‍ സൂചിപ്പിച്ചു. അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തള്ളി ശരദ് പവാര്‍ രംഗത്ത് എത്തിയിരുന്നു. അദാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ഇന്ത്യയിലെ ഒരു ബിസിനസ് ഗ്രൂപ്പിനെ തകര്‍ക്കാനുമുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ടെന്നും ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. അദാനി ഗ്രൂപ്പിനെതിരെ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണത്തെക്കാൾ സുപ്രീംകോടതി പാനലിൻ്റെ അന്വേഷണമാണ് നല്ലതെന്നു പറഞ്ഞ് പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും എന്നാൽ അദാനി രാജ്യത്തിനു നൽകുന്ന സംഭാവനകൾ അവഗണിക്കരുത് എന്നും ഓർമിപ്പിച്ചിരുന്നു. എന്നാൽ ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്ന് പവാര്‍ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout