ഷാനവാസ് കെ ബാവക്കുട്ടിയുടെ ചിത്രത്തിന് തുടക്കമായി
Send us your feedback to audioarticles@vaarta.com
ഹക്കിം ഷാജഹാൻ, പ്രിയംവദ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളം, പുത്തൻകുരിശ് പെറ്റ് റോസ് ഇവന്റ് സെന്ററിൽ ആരംഭിച്ചു. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ഗണപതി, ജാഫർ ഇടുക്കി, ഉണ്ണിരാജ, വിജയ കുമാർ, പ്രഭാകരൻ, ജിബിൻ ഗോപിനാഥ്, മനോഹരി ജോയ്, സ്വാതിദാസ്, തുഷാര തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വിക്രമാദിത്യൻ ഫിലിംസിൻ്റെ സഹകരണത്തോടെ സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഒ പി ഉണ്ണിക്കൃഷ്ണൻ, ഷമീർ ചെമ്പയിൽ, സന്തോഷ് വാളകലിൽ, പി എസ് ജയഗോപാൽ, മധു പള്ളിയാന, പി എസ് പ്രേമാനന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം രഘുനാഥ് പലേരി എഴുതുന്നു. എൽദോ നിരപ്പേൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റിംഗ്: മനോജ് സി.എസ്. പി ആർ ഒ: എ എസ് ദിനേശ്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments