ഷംന കാസിം അമ്മയായി
Send us your feedback to audioarticles@vaarta.com
മലയാളികളുടെ പ്രിയതാരം ഷംന കാസിം അമ്മയായി. കുഞ്ഞിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ഫോട്ടോകളും ഷംന പങ്കുവച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം. ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്.ഡിസംബർ അവസാനത്തോടെ തൻ്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാൻ പോകുന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിൻ്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. 2004ല്‍ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ വ്ലോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീർത്തി സുരേഷും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം.
Follow us on Google News and stay updated with the latest!
Comments