ഷഹറൂഖ് സെയ്ഫി പിടിയിൽ
Send us your feedback to audioarticles@vaarta.com
എലത്തൂരിൽ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു. ഇയാളുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കേരള പൊലീസ് സംഘം അവിടെ എത്തി ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഇയാൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു തീർച്ചപ്പെടുത്താനാകൂ. ഇപ്പോൾ അറസ്റ്റിലായ പ്രതിയുടെ ചിത്രം തീ വെപ്പുണ്ടായ ബോഗിയിലുണ്ടായിരുന്ന ദൃക്സാക്ഷികളെ കാണിച്ചു സ്ഥിരീകരിച്ചുവരികയാണ്.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോൾ അക്രമി ഡി 1 കമ്പാർട്ട്മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 9 പേർക്ക് പൊള്ളലേറ്റു. പെട്രോൾ ഒഴിച്ച് തീവെച്ച ശേഷം അക്രമി ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപ്പെടുകയായിരുന്നു.
Follow us on Google News and stay updated with the latest!
Comments