കോഴിക്കോട്ട് സംഗീത മഴ പെയ്യിച്ച് ഷഹബാസ് അമനും ജാനകി ഈശ്വറും
Send us your feedback to audioarticles@vaarta.com
ദ സീക്രട്ട് ഓഫ് വിമൻ സിനിമയുടെ ഓഡിയോ ലോഞ്ചിൻ്റെ ഭാഗമായി കോഴിക്കോടിൻ്റെ തീരത്ത് ഷഹബാസ് അമൻ്റെ ഗസൽ വിരുന്നു സംഘടിപ്പിച്ചു. ആകാശമായവളേയും ഒപ്പം ഗസലുകളും ഷഹബാസ് പാടിയ സമയത്ത് സംഗീതാസ്വാദകരുടെ മനം കുളിർന്നു. ചിത്രത്തിൽ 'നഗരമേ തരിക നീ' എന്നു തുടങ്ങുന്ന ഗാനവും ഷഹബാസ് അമനാണ് പാടിയത്. സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ ശ്രദ്ധേയയായ ഓസ്ട്രേലിയൻ മലയാളി ഗായിക ജാനകി ഈശ്വർ പാടിയ ഗാനമാണ്. ജാനകി തന്നെയാണ് വരികൾ എഴുതിയത്. ജാനകി പാടിയ ഗാനങ്ങളും സംഗീത സായാഹ്നത്തിൻ്റെ മാറ്റു കൂട്ടി. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജി. പ്രജേഷ് സെന്നാണ് ദ സീക്രട്ട് ഓഫ് വിമൺ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് പ്രജേഷ് സെൻ മൂവി ക്ലബാണ്.
ആൽബങ്ങളിലൂടെയും വെബ്സീരിസുകളിലൂടെയും ശ്രദ്ധ നേടിയ അനിൽ കൃഷ്ണ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സീക്രട്ട് ഓഫ് വിമൺ. പശ്ചാത്തല സംഗീതവും ഇംഗ്ലീഷ് ഗാനവും ഒരുക്കിയിരിക്കുന്നത് ജോഷ്വാ വി.ജെ ആണ്. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ എം ബാദുഷ, സംവിധായകൻ സന്ദീപ് പാമ്പള്ളി, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, സംവിധായകനും എഡിറ്ററുമായ ബിജിത് ബാല തുടങ്ങിയവർ പങ്കെടുത്തു. ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ദ സീക്രട്ട് ഓഫ് വിമണിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി, മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ലെബിസൺ ഗോപിയാണ് ഛായാഗ്രഹണം. പ്രദീപ് കുമാർ വി.വി യുടേതാണ് കഥ. എഡിറ്റിംഗ് കണ്ണൻ മോഹൻ, കലാ സംവിധാനം-ത്യാഗു തവനൂർ, ഓഡിയോ ഗ്രഫി- അജിത് കെ ജോജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ -ജിത്ത് പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ, പി ആർ ഒ - ആതിര ദിൽജിത്ത്.
Follow us on Google News and stay updated with the latest!
Comments