ലൈംഗികാരോപണ കേസ്: ഡോണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി
Send us your feedback to audioarticles@vaarta.com
അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്നു കോടതി. ന്യൂയോര്‍ക്കിലെ മന്ഹട്ടന് കോടതിയാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ ക്രിമിനൽ കുറ്റം ചാർത്തപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റായിരിക്കുകയാണ് ട്രംപ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. 2016-ൽ യു.എസ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്താണ് ട്രംപ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേൽസിന് 1.30 ലക്ഷം ഡോളർ നൽകിയത്. എന്നാൽ ഇത് ബിസിനസ് ആവശ്യത്തിനെന്നായിരുന്നു ട്രംപ് രേഖകളിൽ കാണിച്ചത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം കൈമാറിയതെന്നും ഇതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് കേസ്. ട്രംപിനെതിരെ ലൈംഗീകാരോപണമുന്നയിച്ച് സ്റ്റോമി ഡാനിയല്‍സ് നേരത്തേ രംഗത്തെത്തിയിരുന്നു. അതേസമയം സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിക്കുകയാണുണ്ടായത്. രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ ആരോപണം.
Follow us on Google News and stay updated with the latest!
Comments
- logoutLogout