close
Choose your channels

സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

Thursday, October 19, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. ആദിത്യന് 47 വയസ് ആയിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ദേഹാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. സാന്ത്വനം, ആകാശദൂത്, വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. സിനിമകൾ സംവിധാനം ചെയ്യുന്നതിൻ്റെ ഒരുക്കങ്ങൾ നടത്തവെയായിരുന്നു അന്ത്യം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഭാരത് ഭവനിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് കൊല്ലത്തേക്കു കൊണ്ടു പോകും. അവിടെയാണ് സംസ്കാരം നടക്കുക. നിരവധി സിനിമ, സീരിയൽ പ്രവർത്തകർ സഹതാരത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment