ഹണിട്രാപ്പിൽ കുടുക്കി സീരിയല്‍ നടിയും സുഹൃത്തും 11 ലക്ഷം തട്ടി
Send us your feedback to audioarticles@vaarta.com
വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. അഭിഭാഷക കൂടിയാണ് നിത്യ ശശി. മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. 75 വയസ്സുകാരനായ പരാതിക്കാരൻ്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്. മേയ് 24നാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം.
വാടകയ്ക്കു വീടു കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് പരാതിക്കാരനെ നിത്യ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് ഇയാളുമായി സൗഹൃദം സ്ഥാപിച്ച നിത്യ വീടു കാണുന്നതിനായി സ്ഥലത്തെത്തി. വീടിനുള്ളിൽ വച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും നിത്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. നിത്യയുടെ കൂടെ എത്തിയ സുഹൃത്ത് ബിനുവാണു ചിത്രങ്ങൾ പകർത്തിയത്. അതിനു ശേഷം ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നൽകി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയിൽ തുടര്‍ന്നു. സഹികെട്ട് ഈ മാസം 18നാണ് വയോധികൻ പറവൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരന്‍ പ്രതികളെ പട്ടത്തെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com