തിരച്ചിൽ വിഫലം; കാണാതായ ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി
Send us your feedback to audioarticles@vaarta.com
ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. കൊലപ്പെടുത്തിയത് പ്രതി അസ്ഫാക് ആലം തന്നെയെന്ന് പൊലീസ്. പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചെങ്കിലും ജനരോക്ഷം കാരണം പുറത്തിറക്കാനായില്ല.
ആലുവ മാർക്കറ്റിന് പരിസരത്ത് നിന്നാണ് അഞ്ചു വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിൻ്റെ മൃതദേഹം. കാണാതായി 22 മണിക്കൂറുകൾ പിന്നിട്ടതിന് ശേഷമാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരിയാറിൻ്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്ത് നിന്നാണ് ചാന്ദ്നിയുടെ മൃതദേഹം ലഭിച്ചത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ജനശ്രദ്ധയെത്താത്ത സ്ഥലത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ഉടനെ ആലുവ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബീഹാർ സ്വദേശികളായ മഞ്ജയ് കുമാർ-നീത ദമ്പതികളുടെ മകളായിരുന്നു ചാന്ദ്നി. ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടി കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments