വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്ന് വീണാ ജോര്‍ജ്
Send us your feedback to audioarticles@vaarta.com
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഹര്‍ഷിന പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരണവുമായി രംഗത്ത്. സര്‍ക്കാര്‍ ഹര്‍ഷിനയ്‌ക്കൊപ്പം ആണെന്നും ഹര്‍ഷിനയ്ക്ക് നീതി ലഭിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തണം, പൊലീസ് അന്വേഷണം സര്‍ക്കാര്‍ തീരുമാന പ്രകാരമാണ്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയെന്നും വീണാ ജോര്‍ജ് പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കുറിച്ച് പൊലീസ് റിപ്പോര്‍ട്ട് വരട്ടെ. ആരോഗ്യ വകുപ്പ് നടത്തിയ രണ്ട് അന്വേഷണങ്ങളും തൃപ്തികരം ആയിരുന്നില്ല. പൊലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത് ആരോഗ്യ വകുപ്പ് തന്നെയാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല. നിയമപരമായി ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളജിലേതാണെന്ന പൊലീസ് റിപ്പോർട്ട് പുറത്തു വന്നതിനെത്തുടർന്ന് പ്രതികരിക്കുക ആയിരുന്നു മന്ത്രി.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com