വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
Send us your feedback to audioarticles@vaarta.com
മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടങ്ങിയ സംഭവത്തിൽ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രണ്ടു ദിവസം മുന്‍പ് രാഹുല്‍ ഗാന്ധിയെ കണ്ട് ഹര്‍ഷിന തൻ്റെ ആവശ്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും നഷ്ടപരിഹാര തുക നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ഉണ്ടാകരുത്. അതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തമെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹർഷിന സെക്രട്ടറിയേറ്റിനു മുന്നിൽ ഏക ദിന ധർണ്ണ തുടരുകയാണ്. സമര പന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹർഷിനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നീതി തേടിയുള്ള തൻ്റെ സമരം 86 ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതെന്ന് ഹർഷിന വ്യക്തമാക്കി.
Follow us on Google News and stay updated with the latest!
Comments