നോ പറയേണ്ടിടത്ത് നോ പറയണം: അതിഥി രവി
Send us your feedback to audioarticles@vaarta.com
മോഡലിംഗ് മേഖലയിൽ നിന്ന് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമ നായികയായെത്തിയ നടിയാണ് അതിഥി രവി. 2014 ൽ സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാളം ചിത്രത്തിൽ ഒരു സഹനടിയായിട്ടാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2017ൽ സണ്ണി വെയ്ൻ നായകനായ അലമാര എന്ന ചിത്രത്തിലൂടെയാണ് ഒരു മുഴുനീള കഥാപാത്രമായി വെള്ളിത്തിരയിൽ എത്തുന്നത്. കഴിഞ്ഞ വർഷം പത്താം വളവ്, ട്വൽത്ത് മാൻ തുടങ്ങിയവ ആയിരുന്നു അതിഥിയുടെ ശ്രദ്ധേയമായ സിനിമകൾ. ഇപ്പോൾ പുതിയ ചിത്രമായ ഖജുരാഹോ ഡ്രീംസിൽ നായികയായി എത്തുകയാണ് അതിഥി രവി. ഇന്ത്യഗ്ലിറ്റ്സ് മലയാളം ചാനലിലെ 'പൊന്നഴകിൽ പ്രിയതാരങ്ങൾ' എന്ന പരിപാടിയുടെ അഭിമുഖത്തിലാണ് അതിഥി രവി തൻ്റെ വിശേഷങ്ങൾ പങ്കു വച്ചത്.
നോ പറയേണ്ടിടത്ത് നോ പറയണം. ഇനി അവസരങ്ങൾ വരില്ല. വിളിക്കില്ല എന്നൊന്നും വിചാരിക്കേണ്ട കാര്യമില്ല. ഇപ്പോൾ ഒരുപാട് അവസരങ്ങൾ ഉണ്ട്. പണ്ടൊക്കെ അങ്ങനെ ആയിരുന്നില്ല എന്നും അതിഥി രവി അഭിപ്രായപ്പെട്ടു. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിലേക്ക് താൻ എത്തിയതിനെ കുറിച്ചു നടി വ്യക്തമാക്കുകയും ചെയ്തു. എനിക്കപ്പോൾ നോ പറയരുത് എന്നുണ്ടായിരുന്നു. നോക്കിയപ്പോൾ ഈ സിനിമയിൽ എനിക്ക് പറ്റാതെ ആയിട്ട് ഒന്നുമില്ല. അങ്ങനെയാണ് ഞാൻ ഇതിലേക്ക് വന്നതെന്ന് അതിഥി പറഞ്ഞു. സിനിമയിൽ ആരെയും ഭയക്കാതെ ഇരിക്കുക എന്നതാണ് ഇപ്പോൾ വേണ്ടത്. ഒരാളെയും ഭയപ്പെടേണ്ട കാര്യമില്ല, ബഹുമാനിക്കണം. അത് ഓരോരുത്തരുടെ സീനിയോറിറ്റി അനുസരിച്ച് ആവാം. നമ്മൾ കൊടുക്കുന്ന റെസ്‌പെക്ട് തിരിച്ചും വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്; അതിഥി പറഞ്ഞു. മമ്മൂട്ടി, മോഹൻ ലാൽ, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമൂട്, സണ്ണി വെയിൻ എന്നിവരെകുറിച്ച് പറയുകയുണ്ടായി. മമ്മൂട്ടി ചക്കരയാണെന്നും ശ്രീനാഥ് ഭാസി മച്ചാൻ ആണെന്നും താരം പറയുന്നുണ്ട്. കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കല്യാണം ഒരു വൈവ എക്സാം പോലെയാണെന്ന് താരം പറയുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments