റിപ്പബ്ലിക് ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ സവർക്കറുടെ ചിത്രം വിവാദമായി
Send us your feedback to audioarticles@vaarta.com
കാസര്‍കോട് ഡിസിസി പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ സവര്‍ക്കറുടെ ചിത്രം വിവാദമായി. ബി.ആര്.അംബേദ്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കിടയില്‍ സവര്‍ക്കറും ഉള്‍പ്പെടുന്ന പോസ്റ്ററാണ് ഫൈസല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. വിവാദമായതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ദിന പോസ്റ്റിൽ സവർക്കറുടെ ചിത്രം വന്നതിന്റെ കാരണം, ഡിസൈൻ ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് വിശദീകരിച്ചു കൊണ്ട് കാസർഗോഡ് ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ തന്നെ രംഗത്തെത്തിയിരുന്നു. "ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. ഫോട്ടോ ഡിസൈൻ ചെയ്തപ്പോൾ വന്ന പിഴവാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്റ്റ് പിൻവലിച്ചുവെന്നും, വിവാദമാക്കേണ്ട വിഷയമില്ലെന്നും” പികെ ഫൈസൽ പ്രതികരിക്കുകയുണ്ടായി. ഇന്നലെ രാവിലെയാണ് പോസ്റ്റ് പങ്കുവെച്ചത്.
Follow us on Google News and stay updated with the latest!
Comments