close
Choose your channels

സത്യദേവ് 26, ഡാലി ധനഞ്ജയ 26, പാൻ ഇന്ത്യൻ ചിത്രം സീബ്ര

Friday, January 27, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സത്യദേവ് 26, ഡാലി ധനഞ്ജയ 26, പാൻ ഇന്ത്യൻ ചിത്രം സീബ്ര

സൂപ്പർ താരം സത്യദേവും കന്നഡ താരം ഡാലി ധനഞ്ജയയും ഒന്നിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം സീബ്ര. ഇരുവരുടെയും 26 മത് ചിത്രം ആണ് എന്ന പ്രത്യേകത കൂടി സീബ്രയ്ക്ക് ഉണ്ട്. ജനുവരി 26 റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻ്റെ പേര് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ക്രൈം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഈശ്വർ കാർത്തിക് ആണ്. ലക്ക് ഫേവേഴ്‌സ് ദി ബ്രേവ് എന്നതാണ് ചിത്രത്തിൻ്റെ ടാഗ്‌ലൈൻ. പത്മജ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഓൾഡ് ടൗൺ പിക്‌ചേഴ്‌സിന്റെയും ബാനറിൽ എസ്എൻ റെഡ്ഡി, ബാല സുന്ദരം, ദിനേശ് സുന്ദരം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയ ഭവാനി ശങ്കറും ജെന്നിഫർ പിക്കിനാറ്റോയും നായികമാരായി എത്തുമ്പോൾ പ്രമുഖ താരം സത്യരാജ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

സത്യ അകല, സുനിൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സീബ്രയുടെ 50 ദിവസത്തെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി, ശേഷിക്കുന്ന ഷൂട്ടിംഗ് ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ മേഖലകളിലായാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിനായി നിർമ്മാതാക്കൾ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് സംഗീത സംവിധായകൻ ശ്രീ.രവി ബസ്രൂറിനെ പ്രോജക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ സിനിമയായി ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment