സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിനം; വി. ശിവൻ കുട്ടി
- IndiaGlitz, [Monday,June 05 2023]
ശനിയാഴ്ച സ്കൂൾ പ്രവർത്തി ദിവസം ആക്കാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. സംസ്ഥാന സർക്കാർ നിലപാട് ഇക്കാര്യത്തിൽ വ്യക്തമാണെന്ന് പറഞ്ഞ അദ്ദേഹം ശനിയാഴ്ച അധ്യയന ദിനമാക്കുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും പറഞ്ഞു. ഇക്കാര്യത്തിൽ എതിർപ്പുന്നയിച്ച കെഎസ്‌ടിഎ നിലപാട് മന്ത്രി തള്ളി.
ശനിയാഴ്ച പ്രവർത്തി ദിനമാക്കിയാൽ ഒരു പാഠ്യാതര പ്രവർത്തനങ്ങളേയും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേണ്ടത്ര കൂടിയാലോചനയും ചർച്ചയും ഇല്ലാതെ വിദ്യാഭ്യാസ കലണ്ടർ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ്റെ നിലപാട്. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ പോലും ചർച്ച ചെയ്യാത്ത കാര്യങ്ങളാണ് വിദ്യാഭ്യാസ കലണ്ടർ രൂപത്തിൽ പുറത്തു വന്നതെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തിയിരുന്നു.